കരിമ്പുഴയിൽ പാറക്കടവിൽ വീണ്ടും അപകടം. അമ്മയോടൊപ്പം കുളിക്കാൻവന്ന പെൺകുട്ടി പുഴയിൽ അപകടത്തിൽ പെട്ടു

  


പാലക്കാട്‌   ശ്രീകൃഷ്ണപുരം : കരിമ്പുഴയിൽ പാറക്കടവിൽ വീണ്ടും അപകടം. പുഴയിൽ അമ്മയോടൊപ്പം കുളിക്കാൻവന്ന പെൺകുട്ടി പുഴയിൽ മുങ്ങി. പൊമ്പ്ര കല്യാണമണ്ഡപത്തിന് സമീപം താളിക്കാട്ടിൽ അൻവറിന്റെ മകൾ ദിൽഷാനയാണ് അപകടത്തിൽപ്പെട്ടത്.


കരിമ്പുഴ യുപി സ്കൂളിൽ ഒരു ക്ലാസ് നടത്തുകയായിരുന്ന ശ്രീകൃഷ്ണപുരം ട്രോമാ കെയർ അംഗങ്ങളെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കരിമ്പുഴ മണിയുടെ നേതൃത്വത്തിൽ ട്രോമാ കെയർ അംഗങ്ങൾ പുഴയിൽ മുങ്ങി കുട്ടിയെ രക്ഷിച്ചെടുക്കുകയായിരുന്നു. ഉടൻ സിപിആർ അടക്കമുള്ള പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ആശുപത്രിയിലെത്തുന്നത് വരെ സിപിആർ തുടരുകയും ചെയ്തു. മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ് എന്നാണ് അറിയാൻ കഴിയുന്നത്.




Post a Comment

Previous Post Next Post