Home മഹാരാഷ്ട്രയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടെംമ്പോ വാഹനത്തിൽ ട്രക്കിടിച്ചു നാല് പേർ മരിച്ചു. പത്തു പേർക്ക് പരിക്ക് Sunday, February 18, 2024 0 വിദ്യാർത്ഥികൾ സഞ്ചരിച്ച ടെംമ്പോ വാഹനത്തിൽ ട്രക്കിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. പത്തു പേർക്ക് പരിക്കേറ്റു. രാവിലെ എട്ടുമണിയോടെ മഹാരാഷ്ട്രയിലെ നന്ദ്ഗാവ് ഖണ്ടേശ്വറിൽ ആണ് അപകടമുണ്ടായത്. അമരാവതിയിൽ നിന്നുളള വിദ്യാർത്ഥികളായ ക്രിക്കറ്റ് ടീം അംഗങ്ങളടക്കം 21 പേരായിരുന്നു ടെമ്പോ വാഹനത്തിലുണ്ടായിരുന്നത്. യവറ്റ്മലിലേക്ക് ക്രിക്കറ്റ് മത്സരത്തിനായി പോകുകയായിരുന്നു സംഘം. വാഹനത്തിലുണ്ടായിരുന്ന 21 പേരിൽ നാല് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണ്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. Facebook Twitter