തൃത്താല ഞാങ്ങാട്ടിരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുഡ്സ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടുപാലക്കാട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു . പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയിലാണ് അപകടം ഉണ്ടായത്. കർണ്ണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും പാസഞ്ചർ ഓട്ടോറിക്ഷയും പെട്ടി ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ  പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊടുമുണ്ട സ്വദേശി തുണ്ടിയിൽ അഷറഫ് 48 വയസ്സ് പെട്ടിഓട്ടോ ഡ്രൈവർ മരണപ്പെട്ടു 

Post a Comment

Previous Post Next Post