ടോറസിന് പിന്നിൽ ലോറി ഇടിച്ചു.. ഡ്രൈവർ മരിച്ചു



അരൂർ: ടോറസിന് പിന്നിൽ ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. കൊല്ലംകോട് മേട്ടുപാളയം വാണിത്തറ അരുൺ പ്രസാദ് (36) ആണ് മരിച്ചത്. പൊള്ളാച്ചിയിൽ നിന്ന് കൊട്ടാരക്കരക്ക് തേങ്ങയുമായി പോകുന്ന ലോറിയാണ് ഇടിച്ചത്. ദേശീയ പാത 66ലെ ആകാശപാതയുടെ നിർമ്മാണ സാമാഗ്രഹികൾക്കൊണ്ടു പോകുന്ന ടോറസിൻ്റെ പിന്നിലാണ് ലോറി ഇടിച്ചത്. രണ്ടു വാഹനങ്ങളും വടക്കു നിന്ന് തെക്കോട്ട് പോകുകയായിരുന്നു. അരൂർ മുരിയാൾഡോ സെമിനാരിക്ക് സമീപമാണ് അപകടം നടന്നത്. അരൂർ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഭാര്യ സുഗന്ധി. നിധീഷ് കൃഷ്ണ മകൻ .

Post a Comment

Previous Post Next Post