വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു… ലക്ഷങ്ങളുടെ നാശനഷ്ടംകോഴിക്കോട്: കീഴരിയൂർ പാലായിയിൽ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പാലായി സ്വദേശി സലാമിന്റെ മില്ലാണ് കത്തിയത്. പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ എത്തി. 6.30ഓടെ തീ നിയന്ത്രണവിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. മില്ലിന് ഇൻഷുറൻസ് ഇല്ലെന്നാണ് സൂചന. തൊട്ടടുത്തുള്ള കീഴരിയൂർ പഞ്ചായത്ത് ഓഫിസിലേക്ക് തീ പടരാതിരുന്നത് നാശനഷ്‌ടങ്ങളുടെ വ്യാപ്തി കുറച്ചു

Post a Comment

Previous Post Next Post