തൃശ്ശൂർ : അമിത വേഗത്തിലെത്തിയ ആംബുലൻസ് ഓട്ടോയിലിച്ച് യാത്രക്കാരിയ്ക്ക് പരിക്കേറ്റു. ഒരുമനയൂർ മുത്തൻമാവ് സ്വദേശി മണി (45 ) യുടെ കൈയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെ കുണ്ടുവക്കടവ് പാലത്തിന് സമീപമാണ് അപകടം.
ഓട്ടോയിലുണ്ടായിരുന്ന മണിയുടെ പേരക്കുട്ടി ഏഴു വയസുള്ള മേഘനാഥിൻ്റെ പല്ലിനും പരിക്കുണ്ട്. ഇടിച്ച ആംബുലൻസ് നിർത്താതെ പോകുകയായിരുന്നു.
