മുള്ളൻകൊല്ലി വടാനക്കവലയിൽ കടുവയിറങ്ങി ജാഗ്രത❗


പുൽപ്പള്ളി: മുള്ളൻകൊല്ലി ടൗണിന് സമീപമുള്ള വടാനക്കവലയിൽ കടുവ യിറങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വടാനക്കവല വനമൂലികയ് ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ കൂവപ്ലാക്കൽ ബിജുവും ഭാര്യ സ്വപ്‌നയും വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നിയെ ഓടിച്ചുകൊ ണ്ട് കടുവയെത്തിയത്. തുടർന്ന് കാട്ടുപന്നി ഓടിരക്ഷപെട്ടതിനെ തുടർ ന്ന് കടുവ സമീപത്തെ കൃഷിയിടത്തിൽ മണിക്കൂറുകളോളം കിടന്നതായി ബിജു പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ കടുവയെ കണ്ടെത്തി. ഇതേത്തുടർന്ന് പ്രദേശത്ത് വനപാലകർ ക്യാമ്പ് ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post