അമ്മയും രണ്ട് പെണ്‍കുഞ്ഞുങ്ങളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചുതമിഴ്‌നാട്ടിലെ റാണിപ്പേട് റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്.  കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതിയും പെണ്മക്കളും ട്രെയിനിന് മുന്നിലേക്ക് ചാടി. വെണ്ണില എന്ന യുവതിയും അഞ്ചും മൂന്നും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സംഭവം. തര്‍ക്കം പതിവായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Post a Comment

Previous Post Next Post