സൈക്കിളിൽ ഇലക്ട്രിക് സ്കൂട്ടർ ഇടിച്ചു… ഗൃഹനാഥൻ മരിച്ചു



അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് കർത്താമഠം വീട്ടിൽ വേലപ്പൻ (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പഴയ നടക്കാവ് റോഡിൽ ഹാഫിയത്ത് ജoഗ്ഷനിലായിരുന്നു അപകടം. സൈക്കിളിൽ പോകുകയായിരുന്ന വേലപ്പനെ ഇലക്ട്രിക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരിച്ചു.ഭാര്യ: വിജയമ്മ.മക്കൾ: രാജേഷ്, അനീഷ്.മരുമകൾ: പ്രീതി.

Post a Comment

Previous Post Next Post