പ്ലാറ്റ്ഫോമിൽ നിന്ന് കാല്‍ വഴുതി പാളത്തിലേക്ക് വീണു.. ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു



ആലപ്പുഴ  അരൂര്‍: പ്ലാറ്റ്‌ഫോമിലൂടെ നടന്ന് പോകുന്നതിനിടെ റെയിൽ പാളത്തിലേക്ക് കാൽതെറ്റി വീണ ഗൃഹനാഥൻ തീവണ്ടി തട്ടി മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരക്കല്‍ അഗസ്റ്റിന്‍ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30-ഓടെ അരൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. അഗസ്റ്റിൻ പ്ലാറ്റ്‌ഫോമിലൂടെ നടന്ന് വീട്ടിലേക്ക് പോകുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍ വീണു. ഈ സമയത്ത് തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് അഗസ്റ്റിനെ ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post