വിദ്യാർഥികളുമായി പോയ ഓട്ടോ ഗുഡ്‌സുമായി കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികൾക്ക് പരിക്ക്

 


കൊയിലാണ്ടി  പെരുവട്ടൂർ: പെരുവട്ടൂർ എൽ.പി സ്കൂളിലെ വിദ്യാർഥികലുമായി പോയ ഓട്ടോ ഗുഡ്സുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 3.45ഓടെയായിരുന്നു അപകടം

പരിക്കേറ്റ വിദ്യാർഥികളെ സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന പൊലീസുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒരു വിദ്യാർത്ഥിയെ പ്രാഥമിക പരിചരണത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

പെരുവട്ടൂർ നടേരി കോട്ടത്താഴെവെച്ചാണ് അപകടം നടന്നത്. പത്തിലേറെ വിദ്യാർഥികൾ ഓട്ടോയിൽ ഉണ്ടായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു 

Post a Comment

Previous Post Next Post