സ്കൂട്ടറിന് പിറകിൽ ബസ്സ്‌ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ ആശാ വർക്കറുടെ ശരീരത്തിലൂടെ ചക്രങ്ങൾ കയറി ഇറങ്ങി മരണപ്പെട്ടുപാലക്കാട് നഗരസഭയുടെ പരിസര ത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അംബികാദേവിയെ പിന്നിലൂടെ വന്ന ബസ് ഇടിക്കുകയായിരുന്നു. നി യന്ത്രണം വിട്ടു റോഡിലേക്ക് തെറിച്ചു വീണ അംബികാദേവിയുടെ ശരീര ത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറി ഇറങ്ങി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

വിക്ടോറിയ കോളേജിൽ ഒന്നാം വർ ഷ ബിരുദ വിദ്യാർത്ഥിയായ മകൾ രേവതിയെ കോളേജിൽ വിട്ടശേഷം ലീഗൽ മെട്രോളജിയിൽ ഇൻ്റർവ്യൂ ന് പങ്കെടുക്കാൻ പോകവേ ആണ് അപകടം ഉണ്ടായത്.

ചിറ്റൂർ തത്തമംഗലം നഗരസഭാ 7-ാം വാർഡ് ആശ വർക്കർ മന്നാടിയാർ ലൈൻ

അംബികാദേവി (41)

ഭർത്താവ്: പരേതനായ വേണുഗോപാലൻ

മകൾ: രേവതി

Post a Comment

Previous Post Next Post