മണ്ണാര്‍ക്കാട് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച്ഉണ്ടായ അപകടത്തിൽ പിതാവിന് പിന്നാലെ മകളും മരണപ്പെട്ടു

 


പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പ് മാച്ചാം തോട് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവിന് പിന്നാലെ മകളും മരണപ്പെട്ടു സ്കൂട്ടർ യാത്രക്കാരായ  തിരുത്തിപ്പള്ളിയാലില്‍ മോഹനന്‍ (50)   മകൾ വര്‍ഷ  എന്നിവരാണ്  ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം ഉണ്ടായത്. ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക്, മോഹനനും മകള്‍ വര്‍ഷയും സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.   അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വര്‍ഷ വൈകീട്ട് 6.30 ഓടെയാണ് മരിച്ചത്.
 . ബൈക്ക് യാത്രികനായ കല്ലടിക്കോട് സ്വദേശി വിഷ്ണുവിനും പരുക്കേറ്റിട്ടുണ്ട്.  അദ്ദേഹം ചികിത്സയിൽ തുടരുന്നു 

Post a Comment

Previous Post Next Post