തിരൂർ നാടുവിലങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് ഗുരുതര പരിക്ക്


മലപ്പുറം തിരൂർ: നാടുവിലങ്ങാടിയിൽ കണ്ടയ്നർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് നിറമരുതൂർ, കുമാരൻ പടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാട്ടിപ്പറമ്പിൽ രഘുവിന്റെയും ശ്രീജയുടെയും മകൻ ശ്രീരാഗ് ( ശ്രീക്കുട്ടൻ) (21) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 3മണിയോടെ ആണ് അപകടം TDRF വളണ്ടിയർമാരും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശ്രീരാഗ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. കൂട്ടുകാരനുമൊത്ത് വൈരങ്കോട് വേലക്ക് പോയി തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സുഹൃത്ത് ശ്യാംജിതിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടപ്പാളിൽ ഇന്റീരിയൽ കോഴ്സ് പഠിക്കുകയാണ് ശ്രീരാഗ്. തിരൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഉച്ചക്ക് ഒരു മണിയോടെ കുമാരൻ പടിയിലുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. 

സഹോദരൻ: ശ്രീനാഥ്

സഹോദരി: ശ്രീ നന്ദന, 


Post a Comment

Previous Post Next Post