പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് 55കാരന് ദാരുണാന്ത്യം

 എറണാകുളം നെട്ടൂരിൽ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് മരിച്ചു.

കണ്ണൂർ അഴിക്കോട് കച്ചേരിപ്പാറ കെ എം ഹൗസ് അബ്ദുൾ സത്താർ (55) ആണ് മരിച്ചത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ചികിത്സക്കെത്തിയതാണ് ഇദ്ദേഹം. നവംബർ 23 മുതൽ ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്ന് രാവിലെ

പ്രഭാത സവാരിക്കിറങ്ങി ആശുപത്രിയിലേക്ക് പോകുന്നതിനിടെ പിന്നിൽ നിന്ന് ടോറസ് ലോറി ഇടിക്കുകയായിരുന്നു. നെട്ടൂരിൽ ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടമുണ്ടായത്. ശരീരത്തിലൂടെ ലോറി കയറി ഇറങ്ങിയ അബ്ദുൽ സത്താറിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെട്ടൂർ പള്ളി സ്റ്റോപ്പ് -

പരുത്തിച്ചുവട് പാലത്തിന് മുകളിൽ അരൂർ ഭാഗത്തേക്ക് പോകുന്ന ദിശയിലാണ് അപകടമുണ്ടായത്. എം സാൻ്റുമായി പോയ ടോറസ് ലോറിയാണ് ഇടിച്ചത്. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ലോറി ഡ്രൈവർ സുൽഫിയും ലോറിയും പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post