എടരിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം വയനാട് സ്വദേശിയായ യുവാവിന് ദാരുണന്ത്യം

 


 കോട്ടക്കൽ എടരിക്കോട്  പാലച്ചിറമാട്   സ്കൂട്ടർ നിയന്ത്രണം വിട്ട്  പോസ്റ്റിൽ ഇടിച്ച്അപകടം വയനാട് സ്വദേശിയായ യുവാവിന്  ദാരുണന്ത്യം.  ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് അപകടം.  വയനാട് മേപ്പാടി   കുന്നമംഗലം വയൽ സ്വദേശി തോരപ്പ വീട്ടിൽ അസീസിന്റെ മകൻ മുഹമ്മദ് റാഫി (22)  ആണ് മരണപ്പെട്ടത്.

പതിനാറുങ്ങൽ സ്വദേശിയുടെ  എടരിക്കോട് പ്രവർത്തിക്കുന്ന   സ്വകാര്യ സ്ഥാപനത്തിൽ  ജോലി ചെയ്ത് വരുകയായിരുന്ന റാഫി  ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഉമ്മാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി സന്ദർശിച്ച് തിരിച്ചു വരുന്നതിനിടെ പുലർച്ചെ  ആണ് അപകടം. അപകടവിവരമറിഞ്ഞ നാട്ടുകാരായ രണ്ട് പേർ ചേർന്ന് ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകനും തേഹൽക്കാ ആംബുലൻസ് ഡ്രൈവറുമായ അൽത്താഫിന്റെ  നേതൃത്വത്തിൽ ബന്ധുക്കളെ വിവരം അറിയിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ യുവാവ് മരണപ്പെട്ടു

Post a Comment

Previous Post Next Post