മരം കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞ് അപകടം തൃശ്ശൂർ ദേശീയ പാത 66 മണത്തലയില്‍ മരം കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് മരം കയറ്റി പെരുമ്പാവൂരിലേക് പോകുകയായിരുന്ന ലോറി ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയം വണ്ടിയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 2 പേര് ഉണ്ടായിരുന്നു. ഇവര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു

Post a Comment

Previous Post Next Post