ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്ലാവ് ബൈക്കിലിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് തലക്കും കൈക്കും പരിക്ക്


കൊച്ചി: എറണാകുളം കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്ലാവ് ബൈക്കിലിടിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു. കെഎസ്ആർടിസി കണ്ടക്ടറായ ബേസിലിനാണ് ഇന്നലെ രാത്രി 11.30 ഓടെ റോഡിന് കുറുകെ മ്ലാവ് ചാടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്ന് മടങ്ങുമ്പോൾ ഭൂതത്താൻകെട്ടിനും വടാട്ടുപാറക്കുമിടയിൽ പുളിമൂടൻചാൽ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. തലക്കും കൈക്കും പരിക്കേറ്റ ബേസിലിനെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി

കഴിഞ്ഞ ദിവസവും കോതമംഗലത്ത് സമാനമായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്ത് നിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രികർക്ക് പരിക്കേറ്റു. 

അതേസമയം, പത്തനംതിട്ട മണിയാർ വനമേഖലയിൽ കാട്ടാനകളെ കണ്ട് ഭയന്നോടിയ യുവാക്കൾക്ക് വീണ് പരിക്കേറ്റു. ബൈക്കിൽ പോയ യുവാക്കളാണ് കാട്ടാനകളുടെ മുന്നിൽപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രഞ്ജു, ഉണ്ണി എന്നിവർ പരുക്കകളോടെ രക്ഷപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരിന്നു.

Post a Comment

Previous Post Next Post