പുത്തനത്താണിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.. തട്ടുകട കത്തി നശിച്ചുമലപ്പുറം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തട്ടുകട കത്തി നശിച്ചു. മലപ്പുറം പുത്തനത്താണി തിരുന്നാവായ ജംഗ്ഷനിൽ ഇന്ന് രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ഓട്ടോ റിക്ഷ സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വലിയ ശബ്ദത്തോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു. ഇതോടെ സമീപത്തെ പെട്ടിക്കടക്കും തീ പിടിച്ചു.സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ പൂര്‍ണമായും അണച്ചത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായി.

Post a Comment

Previous Post Next Post