യുവതിയും നാല് വയസുള്ള മകളും സഞ്ചരിച്ച സ്കൂട്ടി ഇടിച്ച് തെറിപ്പിച്ചു കാർ നിർത്താതെ ഓടിച്ചു പോയി

 


കാസർകോട്  കാഞ്ഞങ്ങാട് :യുവതിയും നാല് വയസുള്ള മകളും സഞ്ചരിച്ച സ്കൂട്ടി ഇടിച്ച് തെറിപ്പിച്ച കാർ നിർത്താതെ ഓടിച്ചു പോയി. കഴിഞ്ഞ ദിവസം രാത്രി 9 ന് ചിത്താരിഖലീജ് ഹോട്ടലിന് സമീപം സംസ്ഥാന പാതയിലാണ് അപകടം. മുക്കൂടിലെ സുഹൈലിൻ്റെ ഭാര്യ അഫ്രീ ന 25, മകൾ സുനഎന്നിവർക്കാണ് പരിക്ക്. ബല്ലാ കടപ്പുറത്ത് നിന്നും മുക്കൂടി ലേക്ക് പോകവെയാണ് അപകടം. സ്കൂട്ടിയുടെ പിറകിൽ ഇടിച്ച കാർ നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. യുവതിയും മകളും റോഡിലേക്ക് തെറിച്ചു വീണു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് കാർകണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post