കൊണ്ടോട്ടിയിൽ ക്രഷറിലെ ടാങ്ക് ശുചീകരണത്തിനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

 




കൊണ്ടോട്ടി: ക്രഷറിലെ ടാങ്ക് ശുചീകരണത്തിനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. ഒഡിഷ കലഹൻണ്ടി പൈക്കഞ്ചേരി കനകുതുരുവില്ലേജിലെ കെഷാബ് മാർത്ത (32) ആണ് മരിച്ചത്. ഒഴുകൂർ ബെസ്റ്റ് ബസാറിലെ മലബാർ ക്രഷറിലെ തൊഴിലാളിയാണ്.ശനിയാഴ്ച രാവിലെ 10മണിയോടെയാണ് അപകടം. ടാങ്കിലെ മാലിന്യം ശുചീകരിക്കുന്നതിനായി ടാങ്കിൽ ഇറങ്ങിയതായിരുന്നു. ടാങ്കിൽ കുടുങ്ങിയ മാർത്തയെ തൊഴിലാളികളും മലപ്പറത്ത് നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റും ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് മാസം മുമ്പാണ് ഇയാൾ ക്രഷറിൽ ജോലിക്കെത്തിയത്. മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Post a Comment

Previous Post Next Post