കാണാതായ യുവതിയെയും ഒരുവയസുള്ള കുട്ടിയെയും നേത്രാവതി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിമംഗളൂരു: യുവതിയുടെയും ഒരു വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹങ്ങൾ നേത്രാവതി പുഴയിൽ കണ്ടെത്തി.


അഡയാർ പടവ് സ്വദേശിനി ചൈത്രയുടെയും മകൻ ദിയാൻഷിന്റെയും മൃതദേഹങ്ങൾ ഹരേക്കള പാലത്തിന് സമീപം കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്മയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പുഴയിൽ


മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മംഗളുരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റി.


മാർച്ച് 28 ന് കുട്ടിയുടെ ഒന്നാം പിറന്നാൾ ദേർളക്കട്ടെ സേവാശ്രമത്തിൽ ആഘോഷിച്ചിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം

Post a Comment

Previous Post Next Post