എടപ്പാൾ കുറ്റിപ്പുറം റോഡിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിമുട്ടി പരിക്കേറ്റ ദമ്പതിമാരിൽ ഭർത്താവ് മരിച്ചുഎടപ്പാൾ കെ.എസ്.എഫ്.ഇ.യിലെ കളക്ഷൻ ഏജൻ്റ് മൂതൂർ കല്ലാനിക്കാവ് പെരുങ്കാട്ടിൽ വടക്കെതിൽ ശ്രീധരൻ (55)ആണ് മരിച്ചത്.


ഇദ്ദേഹത്തിൻ്റെ ഭാര്യ റീത്ത (40) ക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഞായറാഴ്ച സന്ധ്യക്ക് എടപ്പാൾ റിലയൻസ് പമ്പിനു സമീപം വെച്ച് ഇവർ സഞ്ചരിച്ച ബൈക്കും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇരുവരെയും നാട്ടുകാർ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീധരനെ വിദഗ്ദ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് വ്യാഴാഴ്ച അദ്ദേഹം മരിക്കുകയായിരുന്നു. 


യശോദയാണ് അമ്മ മക്കൾ: ശ്രീഹരി, ശ്രീദത്ത്

Post a Comment

Previous Post Next Post