നിയന്ത്രണം തെറ്റിയ ലോറി കടകളിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ ദുരന്തംതലശേരി ദേശീയപാതയിൽ സൈദാർ പള്ളിക്കടുത്ത് നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി മൂന്ന് കടകൾ തകർന്നു. കടകൾ അടഞ്ഞ് കിടന്നതിനാൽ ദുരന്തങ്ങൾ ഒഴിവായി. തലശേരി സൈദാർ പള്ളിക്ക് സമിപ ത്തെ സിറാജിന്റ ഉടമസ്ഥതയി ലുള്ള ഉമ്മാർക്ക ചുക്ക് കാപ്പി കട പൂർണ്ണമായും തകർന്നു.


ബഷീറിന്റെ ഉടമസ്ഥതയിലു ള്ള കിളിക്കൂട് കടയും, മോഹനൻ്റെ ഉടമസ്ഥതയിലുള്ള പ്രസ്സും ഭാഗികമായി തകർന്ന നിലയിലാണ്. പരിക്കേറ്റ ലോറിക്ലീനർ മലപ്പുറം സ്വദേശി സഹലിന് ജനറൽ ആശുപത്രി യിൽപ്രാഥമിക ചികിത്സ നൽകി. മ ഭാഗത്ത് നിന്നും വരി കയായിരുന്ന കെ.എൽ.56 ഡബ്ലു 4006 ലോറിയാണ്  ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു. വാർഡ് കൗൺസിലർ എൻ.അജേഷ്, നാട്ടുകാരായ മൻസൂർ മട്ടാമ്പ്രം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Post a Comment

Previous Post Next Post