എടപ്പാൾ: മേൽപ്പാലത്തിൽ കെ എസ് ആർ ടി സി യും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ബസ് യാത്രക്കാരൻ മരണത്തിന് കീഴടങ്ങി.
തിരുവനന്തപുരം ആന്തിയൂർ സ്വദേശി സുകുമാരൻ ആണ് മരണപെട്ടത്. സംഭവ സ്ഥലത്ത് വച്ച് തന്നെ പിക്കപ്പ് വാൻ ഡ്രൈവർ പാലക്കാട് പുതുശ്ശേരി സ്വദേശി രാജേന്ദ്രൻ മരണപെട്ടിരുന്നു.
അമിത വേഗത്തിൽ എത്തിയ ബസ് പികപ്പ് വാനിൽ ഇടിച്ചു 30മീറ്ററോളം മുന്നിലേക്ക് പോയതിനു ശേഷം ആണ് ബസ് നിന്നത്. ഡ്രൈവർ അടക്കം ഒമ്പത് പേർക്ക് പരിക്ക് ഉണ്ട്
വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കൊറിയര്‍ സര്‍വീസ് നടത്തുന്ന ഗുഡ്സ് വാനും ആണ് കൂട്ടിയിടിച്ചത്