തിരൂരങ്ങാടി സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരണപ്പെട്ടുമലപ്പുറം  തിരൂരങ്ങാടി : ചന്തപ്പടിയിൽ സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് പി എസ് എം ഒ കോളജ് വിദ്യാർത്ഥി മരിച്ചു. കോളേജ് യൂണിയൻ എഡിറ്ററും യൂണിറ്റ് എം എസ് എഫ് ജനറൽ സെക്രട്ടറി യും ആയ, കോട്ടക്കൽ അരീച്ചോൾ സ്വദേശി കൈതവളപ്പിൽ അയ്യൂബിന്റെ മകൻ സാദിഖ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി എടശേരി അബ്ദു‌ൽ ബഷീറിൻ്റെ മകൻ അബ്ദു‌ൽ ബാസിത്ത് (20) ന് പരിക്കേറ്റു. ഇയാളെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 ആണ് അപകടം. തിരൂരങ്ങാടി ഒ യു പി സ്കൂ‌ളിന്റെ ബസും വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. ഇരുവരും ഗുരുതരമായി പരിക്കേറ്റ സാദിഖിനെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

മാതാവ്, റംല.


Post a Comment

Previous Post Next Post