പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടുപത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ഏഴാംതലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.

കോന്നി – കല്ലാറ്റിൽ മീൻ പിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. രാത്രി എട്ടു മണിയോടെ കല്ലാറ്റിൽ ഏഴാന്തല ഭാഗത്താണ് സംഭവം. മൃതദേഹം സംഭവസ്ഥലത്ത് തന്നെ കിടക്കുകയാണ്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്ത് വന്നു.


ഇന്നലെ രാത്രയിൽ ദിലീപും കൂട്ടുകാരും കല്ലാറ്റിൽ മീൻപിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നു. മീൻ പിടിക്കാൻ ചെന്ന സംഘത്തെ ആന ഓടിക്കുകയും ചെയ്തിരുന്നു. രണ്ടു പേർ ചേർന്നാണ് ഇന്ന് മീൻപിടിക്കാൻ പോയത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post