വയനാട് ചുള്ളിയോടിൽ ഹരിത കർമ്മസേന ശേഖരിച്ച മാലിന്യത്തിൽ തീപ്പിടിത്തം : ഒരാൾ വെന്തുമരിച്ചുബത്തേരി :ചുള്ളിയോട്ടിൽ ഹരിത കർമ്മസേന ശേഖരിച്ചു വെച്ച മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ച് ഒരാൾ വെന്തുമരിച്ചു.മരണപ്പെട്ടത് അപകടം നടന്ന സ്ഥലത്തിന്സമീപം കിടന്നുറങ്ങുകയായിരുന്ന ചന്തക്കുന്ന് കോളനി സ്വദേശിയും ചുള്ളിയോട് പരിസരപ്രദേശങ്ങളിൽ പണി എടുക്കുന്ന  ഭാസ്കരൻ എന്ന ആളാണ് മരണപ്പെട്ടത്.

 വേസ്റ്റ് കൂട്ടിവെച്ച സ്ഥലത്തിന്  സമീപം ആണ്സാധാരണ ഭാസ്കരൻ കിടന്നുറങ്ങാർ എന്ന് ആരോ സംശയം പറഞ്ഞപ്പോൾ ഫയർഫോഴ്സ്  നടത്തിയ തിരച്ചിലിൽ  ആണ്കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. നെന്മേനി ഗ്രാമപഞ്ചായത്ത് ഹരിത കർമസേന ചുള്ളിയോട് ചന്തക്കുന്നിൽ ശേഖരിച്ച അജൈവമാലിന്യങ്ങൾക്കാണ് തീ പിടിച്ചത്.

തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിലേക്കും തീ പടർന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും 2 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീഅണച്ചത്. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

Post a Comment

Previous Post Next Post