സ്കൂള്‍ ബസില്‍ അയ്യപ്പഭക്തരുടെ വാഹനം ഇടിച്ച്‌ അപകടം


ഇടുക്കി  വണ്ടിപ്പെരിയാർ: 63 -ാം മൈലിന് സമീപം ഇന്നലെ വൈകുന്നേരം നാലോടെ സ്കൂള്‍ ബസില്‍ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച്‌ അപകടം

വണ്ടിപ്പെരിയാർ വാളാർഡി സെന്‍റ് മാത്യൂസ് എല്‍പി സ്കൂളിലെ കുട്ടികളുമായി ചോറ്റുപാറയിലേക്ക് പോകുകയായിരുന്ന ബസില്‍ ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട് മധുരയിലേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനം ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ ആറോളം അയ്യപ്പഭക്തർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം നിർത്തി കുട്ടികളെ ഇറക്കുന്നതിനിടെ പിന്നില്‍നിന്ന് വന്ന അയ്യപ്പഭക്തരുടെ വാഹനം സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം നടത്തി അയ്യപ്പഭക്തരെ ആശുപത്രിയില്‍ എത്തിച്ചു. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post