വലപ്പാട് ക്ഷേത്രത്തിന്റെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു; ഒരാളുടെ നില ഗുരുതരംതൃശ്ശൂർ വലപ്പാട്: ക്ഷേത്രത്തിന്റെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. വലപ്പാട് ബിച്ച് വളവത്ത് മാധവന്റെ ഭാര്യ വിലാസിനി(65), പുളിക്കൽ ഷൺമുഖൻ ഭാര്യ രമണി(62) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ രമണിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും വിലാസിനിയെ വലപ്പാട് ഗവ.ആശുപത്രിയിയും പ്രവേശിപ്പിച്ചു.


ചൊവ്വാഴ്ച രാവിലെ വലപ്പാട് ബ്രഹ്മതേജോമയം ക്ഷേത്രത്തിന്റെ പാചകപ്പുരയിൽ വെച്ചാണ് അപകടം. അടുക്കളയിൽ നിന്നും പാചകവാതകത്തിന്റെ രൂക്ഷമായ ഗന്ധം പുറത്ത് വന്നതിനെ തുടർന ജനൽ തുറന്നിടാൻ വേണ്ടി ലൈറ്റ്ഓൺ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടർന്ന് വലപ്പാട് പോലിസും തൃശൂരിൽ നിന്നും ഡോഗ് സ്ക്വാഡും ഫോൻസിക് അധികൃതരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post