കാസർകോട് ചീമേനി പുലിയന്നൂരിൽ കവുങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീഴാതിരിക്കാൻ പിന്നോട്ട് നീങ്ങിയ ക്ഷേത്ര ആചാരസ്ഥാനിക ൻ കുഴിയിൽ വീണ് മരിച്ചു

 


കാസർകോട്: കവുങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീഴാതിരിക്കാൻ പിന്നോട്ട് നീങ്ങിയ ക്ഷേത്ര ആചാരസ്ഥാനികൻ കുഴിയിൽ വീണ് മരിച്ചു. ചീമേനി പുലിയന്നൂർ ചീർക്കുളം സ്വദേശി എം.കുഞ്ഞിരാമൻ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനടുത്തുള്ള തോട്ടത്തിൽ കവുങ്ങ് വെട്ടി മുറിച്ചുമാറ്റുമ്പോഴാണ് സംഭവം. ദേഹത്ത് വീഴാതിരിക്കാൻ പിന്നോട്ട് നീങ്ങുമ്പോഴാണ് കുഴിയിൽ വീണത്. കുഴിയിലെ കല്ലിൽ തലയിടിച്ച് വീണ സ്ഥാനീകനെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഞായറാഴ്ച്‌ച വൈകുന്നേരം 5 മണിക്ക് ചീർക്കുളം ഭാസ്‌കര കുമ്പള സ്‌മാരകത്തിൽ പൊതുദർശനത്തിന് വെക്കും. കള്ളപ്പാത്തി പൊതുശ്മശാനത്തിൽ സംസ്‌കാരം. ഭാര്യ: മീനാക്ഷി. മക്കൾ: രാമകൃഷ്‌ണൻ, രാധിക, ഗിരിജ.

Post a Comment

Previous Post Next Post