ദേശീയപാതയിൽ കാർ ഇടിച്ച് പരിക്കേറ്റ് ചികത്സയിലായിരുന്ന യുവാവ് മരിച്ചു.ആലപ്പുഴ  അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല ദേശീയപാതയിൽ കാർ ഇടിച്ച് പരിക്കേറ്റ് ചികത്സയിലായിരുന്ന യുവാവ് മരിച്ചു. ആമയിട ആതിരാ ഭവനിൽ പി.സി.കുട്ടൻ – പൊന്നമ്മ ദമ്പതികളുടെ മകൻ അരുൺകുമാർ (26) ആണ് മരിച്ചത്. സുഹൃത്തുമൊത്ത് ബൈക്കിൽ വരവെ അരുണിൻ്റെ ചെരിപ്പ് ഊരി റോഡിൽ വീണു .അതെടുക്കാനായി ബൈക്ക് തിരിച്ചപ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.


കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് 5-30 ഓടെ കരുമാടി കാമപുരത്ത് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന മാമ്പലത്തറ നടുവിലെ കറുകപറമ്പിൽ ശ്യാമും (35) , പിന്നിൽ ഇരുന്ന അരുണും റോഡിൽ വീണ് പരിക്കേറ്റു.ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് അരുണിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ,ശ്യാമിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ അരുൺ മരിച്ചു.

Post a Comment

Previous Post Next Post