മൊബൈല്‍ ചാര്‍ജറില്‍ നിന്നു ഷോക്കേറ്റെന്ന് സംശയം; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തികൊല്ലം: ഉറങ്ങാന്‍ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊബൈല്‍ ചാര്‍ജറില്‍ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നാണ് സംശയം. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതില്‍ മുരളീധരന്റെയും വിലാസിനിയുടെയും മകന്‍ എം ശ്രീകണ്ഠന്‍ (39) ആണ് മരിച്ചത്.


ഉറക്കം ഉണരാന്‍ വൈകിയതിനെത്തുടര്‍ന്നു വീട്ടുകാര്‍ കിടപ്പുമുറിയില്‍ എത്തി നോക്കിയപ്പോള്‍ ശ്രീകണ്ഠനെ കട്ടിലില്‍ നിന്നു വീണു താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post