സ്കൂളിന് മുന്നിലെ സീബ്രാലൈന് മുറിച്ചുകടന്ന വിദ്യാര്ത്ഥിനികളെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.പന്തളം: സ്കൂളിന് മുന്നിലെ സീബ്രാലൈൻ മുറിച്ചുകടന്ന സഹോദരികളായ വിദ്യാർത്ഥിനികളെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. എം.സി റോഡിൽ കുളനട മാന്തുക ഗവ. യു.പി.എസ് സ്കൂളിലെ ഒന്ന്, ആറ് ക്ലാസ് വിദ്യാർഥിനികളായ കുളനട ചരുവ് പറമ്പിൽ ജിമ്മി ജോണിൻ്റെ മക്കളായ അലോന എസ്. ജിമ്മി (11), അലീഷ എസ്. ജിമ്മി (6) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.


വിദ്യാർഥിനികളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബൈക്ക് ഓടിച്ചിരുന്ന പുനലൂർ സ്വദേശികളായ രണ്ടുപേർക്കും പരിക്കേറ്റു. ഇവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഹോം ഗാർഡ് കൈ കാണിച്ചിട്ടും നിർത്താതെ വന്നാണ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിന് പന്തളം പൊലീസ് ബൈക്ക് യാത്രക്കാർക്കെതിരെ കേസെടുത്തു.

Post a Comment

Previous Post Next Post