പഞ്ചായത്തിൽ അവധിക്ക് അപേക്ഷിച്ചിട്ട് നൽകിയില്ല; വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കിയ നിലയിൽകോഴിക്കോട്: ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ജൂനിയര്‍‌ ഹെൽത്ത് ഇൻസപെക്ടർ ജീവനൊടുക്കിയ നിലയിൽ. വൈക്കിലശ്ശേരിയിലെ പുതിയോട്ടിൽ പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


പഞ്ചായത്തില്‍ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നല്‍കിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജനുവരിയില്‍ രാജിവെക്കാനിരുന്ന തന്നോട് മാര്‍ച്ചില്‍ അവധിതരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാര്‍ച്ചില്‍ അവധിചോദിച്ചപ്പോള്‍ 23 മുതല്‍ എടുത്തോയെന്നും ഇപ്പോള്‍ ചോദിച്ചപ്പോള്‍ അവധിതരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്.


രാവിലെ ഏറെ വൈകിയും മുറി തുറക്കാത്തതിനെതുടർന്ന് അമ്മ ചെന്ന് നോക്കിയപ്പോഴാണ് പ്രിയങ്ക തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് അമ്മ ബഹളം വെച്ചപ്പോൾ പരിസരവാസികൾ എത്തി വാതിൽ തുറക്കുകയായിരുന്നു. ഉടൻ ഓര്‍ക്കാട്ടേരിയിലെ സ്വകാര്യക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: പുതിയോട്ടില്‍ രാധ. സഹോദരന്‍: പ്രണവ് (ബഹ്റൈന്‍).

Post a Comment

Previous Post Next Post