കോളേജ് കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക് കോഴിക്കോട്താമരശ്ശേരി: അടിവാരത്ത് പ്രവർത്തിക്കുന്ന ഇഫ്തുൽ ഖുർആൻ കോളേജ് കെട്ടിടത്തിനു മുകളിൽ നിന്നും വീണ് പതിനാലു വയസ്സുകാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. ഗൂഡല്ലൂർ പാടന്തറ വാഴപ്പറ്റ വീട്ടിൽ കോയ സാദിയുടെ മകൻ മിസ്ബാഹുൽ ഹഖിനാണ് നട്ടെല്ലിന് സാരമായി പരുക്കേറ്റത്.


പരുക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്നാണ് കുട്ടി താഴെ വീണത്, 25 ഓളം വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട് എന്നാണ് പ്രാഥമിക വിവരം.


Post a Comment

Previous Post Next Post