ചങ്ങരംകുളം മേലേ മാന്തടത്ത് ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ അത്തര്‍ കടയിലേക്ക് ഇടിച്ച് കയറി മൂന്ന് പേര്‍ക്ക് പരിക്ക് 'ഒരാളുടെ നില ഗുരുതരം ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം മേലേ മാന്തടത്ത് ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ അത്തര്‍ കടയിലേക്ക് ഇടിച്ച് കയറി.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ബൈക്കില്‍ യാത്ര ചെയ്ത കുറ്റിപ്പുറം സ്വദേശികളായ 22 വയസുള്ള ആബിദ്,23 വയസുള്ള റംഷാദ് കാര്‍ ഓടിച്ച തൃശ്ശൂര്‍ സ്വദേശിയായ 22 വയസുള്ള ഉല്ലാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.പരിക്ക് ഗുരുതരമായതിനാല്‍ ആബിദിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച കാലത്ത് പത്തരയോടെയാണ് അപകടം.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയില്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ടയര്‍ പൊട്ടിയ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ഇടിച്ച് റോഡരികിലെ അത്തര്‍ കടയിലേക്ക് കയറി നില്‍കുകയായിരുന്നു.അത്തര്‍ കടയിലെ ജീവനക്കാരന്‍ തലനാരിഴക്കാണ് അപകകത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ഇതിനിടെ അപകടത്തില്‍ പെട്ട ബൈക്ക് തട്ടി പുറകിലുണ്ടായിരുന്ന ഓട്ടോറിക്ഷക്കും കേടുപാടുകള്‍ സംഭവിച്ചു.Post a Comment

Previous Post Next Post