തീപിടിച്ച കെട്ടിടത്തിൽ നിന്ന് സ്വന്തം ജീവൻ പണയംവെച്ച് 50 പേരെ രക്ഷിച്ച് കൗമാരക്കാരൻ

 


ഹൈദരാബാദ്: തീപിടിച്ച കെട്ടിടത്തിൽ നിന്നും സ്വന്തം ജീവൻ പണയംവെച്ച് 50 പേരെ രക്ഷിച്ച് കൗമാരക്കാരൻ. സായ് ചരൺ എന്നയാളാണ് നന്ദിഗാമയിലെ അൽവെയ്ൻ ഫാർമ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ നിന്ന് 50ഓളം പേരെ സാഹസികമായി രക്ഷിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഫാർമ കമ്പനിയിൽ തീപിടിത്തമുണ്ടായത്.


കമ്പനിയിൽ വെൽഡിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ വെൽഡിങ് മിഷ്യനിൽ നിന്നും തീപടരുകയായിരുന്നു. തീപടർന്നത് കണ്ട സായ്ചരൺ സ്വന്തം സുരക്ഷ നോക്കാതെ കെട്ടിടത്തിന് മുകളിലേക്ക് കയറി താഴെയുള്ള തൊഴിലാളികൾക്ക് കയറിട്ട് കൊടുക്കുകയായിരുന്നു. കയറിൽ പിടിച്ച്  തൊഴിലാളികൾ തീപിടിച്ച കെട്ടിടത്തിൽ നിന്നും പുറത്തേക്ക് എത്തുകയായിരുന്നു. സായ് ചരന്റെ ധീരതയാണ് 50 തൊഴിലാളികളെ മരണത്തിൽ നിന്നും രക്ഷിച്ചത്.  മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സായ്ചരണിന്റെ്റെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തി. പിന്നീട് രണ്ട് ഫയർ എൻജിനുകൾ എത്തിയാണ് കമ്പനിയിലെ തീയണച്ചത്. തീപിടിത്തത്തിനിടെ രക്ഷപ്പെടാൻ കഴിയാതിരുന്ന ചിലരെ ഫയർഫോഴ്സെസ്സെത്തി കമ്പനിയിലെ ഗ്ലാസ് പൊട്ടിച്ചാണ് പുറത്തെടുത്തത്.

Post a Comment

Previous Post Next Post