ചങ്ങരംകുളം മൂക്കുതലയില്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിചങ്ങരംകുളം മൂക്കുതലയില്‍ ഹൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന 60 വയസുള്ള അരിയല്ലി ബാലന്‍ എന്ന് വിളിക്കുന്ന അയ്യപ്പനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച കാലത്ത് പത്തരയോടെയാണ് സംഭവം.വീട്ടിലുണ്ടായിരുന്ന മകള്‍ വസ്ത്രം അലക്കുന്നതിന് പുറത്ത് പോയി വന്ന് നോക്കിയപ്പോഴാണ് അയ്യപ്പനെ വീടിന് മുകളിലെ ടെര്‍സില്‍ പ്ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ചങ്ങരംകുളം എസ്ഐ ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.പരേതയായ ചന്ദ്രിക യാണ് ഭാര്യ.

മക്കള്‍.ശുഭ,സുഭാഷ്,സുബി.മരുമക്കള്‍.ഗോപി,കേശവന്‍(പരേതന്‍)ജിതു.

Post a Comment

Previous Post Next Post