സുഹൃത്തിന്റെ കാറിൽ നിന്നിറങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ കാൽവഴുതി വീണു; അതേ കാർ കയറി ദാരുണാന്ത്യം



ചേപ്പാട് (ആലപ്പുഴ) ഹെൽത്ത് ഇൻസ്പെക്ടർ വീടിനു മുന്നിൽ കാറിനടിയിൽപ്പെട്ടു മരിച്ചു. 

ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്.

സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്കു ശേഷം വീടിനു മുന്നിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം.

കാറിൽനിന്ന് പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാൽ കാൽ വഴുതി കാറിനടിയിൽ വീഴുകയായിരുന്നു.


കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post