നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം ഹൈദരാബാദ്: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. തെലങ്കാനയിൽ നിന്ന് ആന്ധ്രയിലേക്ക് പോയ കാറിൽ സഞ്ചരിച്ചിരുന്ന ഒരേ കുടുംബത്തിലെ ആറ് പേരാണ് സംഭവസ്ഥലത്ത് തന്നെ വച്ച് തന്നെ മരിച്ചത്.

          ആന്ധ്രാ പോണക്കൽ ഖമ്മം ജില്ലയിലെ ഗോവിന്ദാപുരം സ്വദേശി ചന്ദർ റാവുവും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. എട്ട് പേർ കാറിലുണ്ടായിരുന്നു. ഇവർ വിജയവാഡയ്ക്ക് സമീപം ഗുണ്ടലയിലെ പള്ളിയിൽ മുടി അർപ്പിക്കുന്ന നേർച്ചയ്ക്കായി പോകുകയായിരുന്നു. തെലങ്കാന സൂര്യപേട്ട് ജില്ലയിൽ ഗോദാഡയ്ക്ക് സമീപം ദേശീയ പാതയിലാണ് തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചു കയറിയത്. കാറിലുണ്ടായിരുന്ന മാണിക്കമ്മ, ചന്ദർ റാവു, സ്വർണ്ണ, ലാസ്യ, കൃഷ്ണറാവു, ജെല്ല ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ ഗോദാഡ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post