വയനാട്ടിൽ കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടം; തിരൂരങ്ങാടി സ്വദേശിയായ അധ്യാപകന് പിന്നാലെ ചികിത്സയിൽ കഴിഞ്ഞിരുന്ന സഹോദര പുത്രിയും മരിച്ചു
മലപ്പുറം  തിരൂരങ്ങാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഇന്നലെ വയനാട് ചെന്നലോട്  നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് പിന്നാലെ സഹോദര പുത്രിയും മരിച്ചു. കഴിഞ്ഞദിവസം മരിച്ച തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44)ന്റെ സ​ഹോദരൻ ജാസിറിന്റെ മകൾ ഫിൽസ (12) ആണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നു മരണത്തിന് കീഴടങ്ങിയത്.


ഇന്നലെ ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം ഉണ്ടായത്. കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ​ഗുൽസാറിന്റെ ഭാര്യ ജസീല, മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരങ്ങളുടെ മക്കളായ സിൽജ 12, ഫിൽസ എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. 


നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി വന്നതായിരുന്നു ​ഗുൽസാറും കുടുംബവും.

Post a Comment

Previous Post Next Post