തളിക്കുളത്ത് കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്

 


തൃശ്ശൂർ  തളിക്കുളം: കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. എറണാംകുളം അമ്പലപ്പടി വടക്കേവീട്ടിൽ ഷൈജുവിന്റെ ഭാര്യ ജാമിയ(42) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ തൃശൂർ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. അപകടത്തിൽ യാത്രക്കാരായ ഐഷ(35), മാജിദ്(21), മിയ (16) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post