ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റു; ചികിത്സയിലിരിക്കെ നിർമാണത്തൊഴിലാളി മരിച്ചുഹരിപ്പാട്: ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ നിർമാണത്തൊഴിലാളി മരിച്ചു. താമല്ലാക്കൽ വടക്ക് കാട്ടിൽ മാർക്കറ്റ് രഞ്ജിനി ഭവനത്തിൽ വിജയരാജൻ (42)ആണ് മരിച്ചത്. 29ന് മുതുകുളം വടക്ക് വന്ദികപ്പള്ളിക്കു സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിജയരാജൻ വെളളിയാഴ്ച രാത്രി എട്ടരയോടെയാണ് മരിച്ചത്. ഭാര്യ: രഞ്ജിനി. മകൻ: വിഷ്ണു

Post a Comment

Previous Post Next Post