കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ട് യുവതികൾ മരിച്ചു
 മലപ്പുറം വേങ്ങര : ഊരകം കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.


വേങ്ങര വെട്ടുതോട് സ്വദേശികളായ   അജ്മല (20), ബുഷ്‌റ (26) എന്നിവരാണ് മരണപ്പെട്ടത്.  മൃതദേഹം മലപ്പുറം ഓർക്കിഡ് ഹോസ്പിറ്റലിൽ നിന്നും താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി Post a Comment

Previous Post Next Post