ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ മംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ഉന്തുവണ്ടിയിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ച ഒന്നര വയസുള്ള ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു. ഇവരുടെ മാതാവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെട്ടഹള്ളിയിലെ പ്രസന്ന പൂജ ദമ്പതികളുടെ മക്കളായ ത്രിശൂൽ, ത്രിശ എന്നിവരാണ് മരിച്ചത്.


പൂജ മാണ്ഡ്യ ജില്ല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബുധനാഴ്ച വൈകുന്നേരം ഐസ്ക്രീം കഴിച്ച മൂവർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുട്ടികൾ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്.

വേറേയും നിരവധി പേർ ഈ വില്പനക്കാരനിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചെങ്കിലും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറകെരെ പൊലീസ് പറഞ്ഞു. പ്രസന്നയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post