ച​ളി​ക്കു​ണ്ടി​ൽ വീ​ണ് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു ബം​​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​ക്ക​ടു​ത്ത് അ​മ്മ​യും മ​ക​നും ച​ളി​ക്കു​ണ്ടി​ൽ വീ​ണ് മ​രി​ച്ചു. ​ഗൗ​രി​ബി​ദ​നൂ​ർ ചെ​ന്ദ​നൂ​രു സ്വ​ദേ​ശി​നി​യാ​യ ക​വി​ത (30), മ​ക​ൻ പ​വ​ൻ (6) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. സു​​ഗ​പ്പ ലേ ​ഔ​ട്ടി​ൽ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന ക​വി​ത ജോ​ലി ചെ​യ്യു​ന്ന വീ​ടി​നു പു​റ​ത്ത് മ​ക​ൻ ക​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലെ വെ​ള്ളം നി​റ​ഞ്ഞ ച​ളി​ക്കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ക​വി​ത മ​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​ട​മ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു

Post a Comment

Previous Post Next Post