ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരുക്ക്.

 


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൻ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാട്ടിൽ എത്തിയതായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം .

Post a Comment

Previous Post Next Post