കാറിടിച്ചു ഗുരുതര പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു



 തൃശ്ശൂർ  പട്ടിക്കാട്. മുടിക്കോട് സെന്ററിൽ വെച്ച് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പത്തനംതിട്ട കുന്നവേലി കാരമുള്ളാനിക്കൽ വീട്ടിൽ മനോജിന്റെ ഭാര്യ ബിന്ദു (45) ആണ് മരിച്ചത്. മുടിക്കോടുള്ള ബന്ധുവീട്ടിൽ വിരുന്നിന് വന്നിരുന്നതാണ് ബിന്ദു.


ഇന്നലെ (വെള്ളിയാഴ്ച) രാവിലെ 10.15ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന ബിന്ദുവിനെ തൃശൂർ ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post