വയനാട്ടിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് മഞ്ചേരി സ്വദേശിനിയായ യുവതി മരണപ്പെട്ടു

 വയനാട് കല്പറ്റ പിണങ്ങോട് പന്നിയാർ റോട്ടിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരണപ്പെട്ടു.

മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ 24വയസ്സ്  ആണ് മരണപ്പെട്ടത് മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്.

പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലേ വളവിൽ രാത്രി പത്ത് മണിയോടെ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടിറോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിയാണ് തസ്‌ക്കിയ. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post